സഖാവ് രാമചന്ദ്രൻ നായർ നിര്യാതനായി

ആലംകോട് : കമ്യൂണിസ്റ്റ് പാർട്ടി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി അംഗവും, ഓഫീസ് ചുമതലക്കാരനുമായ ആലംകോട് എച്ച്.എസ്സിന്സമീപം ആയമ്പള്ളിക്കോണം സ്വദേശി സഖാവ് രാമചന്ദ്രൻ നായർ അന്തരിച്ചു. കിസാൻ സഭ മണ്ഡലം സെക്രട്ടറി, ആട്ടോ മൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി യൂണിയൻ നേതാവ്, സിപിഐ ആലംകോട് ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. ആലംകോട് രാംനഗറിൽ വർക്ക് ഷോപ്പ് നടത്തിയിരുന്നു.

ഭാര്യ : രമാദേവി,
മക്കൾ : ശ്രീദേവി, പരേതനായ ശ്രീജിത്,
മരുമകൻ : ശരത്ചന്ദ്രൻ