സഖാവ് രാമചന്ദ്രൻ നായരെ അനുസ്മരിച്ചു

ആറ്റിങ്ങൽ :കമ്യുണിസ്റ്റ് പാർട്ടി നേതാവ് രാമചന്ദ്രൻ നായരുടെ അനുസ്മരണ യോഗം നടന്നു. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസ് ചുമതലക്കാരൻ,കിസാൻ സഭ മണ്ഡലം പ്രസിഡന്റ്, വർക്ക്ഷോപ്പ് യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആലംകോട് നടന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ.എം.മുഹസിൻ അധ്യക്ഷനായി. മണ്ഠലം സെക്രട്ടറി സി.എസ്. ജയചന്ദ്രൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം.മുരളി, ദേവരാജൻ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജ, നഗരസഭാഗം ഇമാമുദ്ദീൻ, മോഹൻദാസ്, ഗോപൻ, മുഹമ്മദ് റാഫി, നജാം, നസീർ ബാബു തുടങ്ങിയവർ പങ്കെടുത്തു. സംസ്ക്കാര ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ.അനിൽ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ബി.സത്യൻ എം. എൽ.എ.ജയലാൽ എം.എൽ. എ, മുൻ എം.എൽ.എ. മാങ്കോട് രാധാകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ്, ആർ.രാമു, വി.എസ്. അജിത് കുമാർ, എ.ഐ.വെ. എഫ് ജില്ലാ സെക്രട്ടറി അരുൺ കെ.എസ്, കവി രാധാകൃഷ്ണൻ കുന്നുംപുറം, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന തുടങ്ങിയവർ സംസക്കാര ചടങ്ങിൽ പങ്കെടുത്തു.