ആറ്റിങ്ങൽ അട്ടക്കുളത്തിൽ അജ്ഞാത മൃതദേഹം

ആറ്റിങ്ങൽ : ആറ്റിങ്ങൽ ഗ്രാമം റോഡിൽ അട്ടക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് കുളക്കടവിൽ അടിഞ്ഞുകിടന്ന മൃതദേഹം കണ്ട് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നത്രെ. മരിച്ചയാൾക്ക് ഏകദേശം 40 വയസ്സ് വരുമെന്നാണ് നിഗമനം. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.