ഗുണമേന്മയുള്ള ഇന്റീരിയറുകൾ വിലക്കുറവിൽ വാങ്ങാം, ചിറയിൻകീഴിൽ DECART പ്രവർത്തനമാരംഭിച്ചു

ചിറയിൻകീഴ് : ചിറയിൻകീഴുകാർക്ക് ഇനി ഗുണമേന്മയുള്ള ഫർണിച്ചറുകൾ വിലക്കുറവിൽ വാങ്ങാൻ എളുപ്പമായി. മനസ്സിനും വീടിനും സാമ്പത്തികത്തിനും അനുയോജ്യമായ ഫർണിച്ചറുകളുടെയും ലൈറ്റുകളുടെയും അപൂർവ ശേഖരവുമായി DECART FURNITURE – LIGHTS & INTERIORS ചിറയിൻകീഴ് പുളിമൂട്ടിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ 10 അരയ്ക്ക് ഗ്ലോബൽ വുഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ ഹാജി അയൂബ്ഖാൻ ഷോറൂമിന്റെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.

നറുക്കെടുപ്പിക്കൂടെ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ റാഫിയാണ് ലൈറ്റ് സെക്ഷൻ ഉദ്‌ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വമ്പിച്ച ഡിസ്‌കൗണ്ടും ആകർഷണീയമായ ഓഫറും ഒരുക്കിയിട്ടുണ്ട്. വൻ നഗരങ്ങളിൽ മാത്രം ലഭ്യമാകുന്ന ഗുണമേന്മയുള്ള ഫർണിച്ചറും ലൈറ്റ്സും ഇനി ചിറയിൻകീഴുകാർക്കും വാങ്ങാം. 50 വർഷം പാരമ്പര്യമുള്ള DECART വിലക്കുറവിലും ഏറെ മുന്നിലാണ്.

എല്ലാ വിധ ഫർണിച്ചറും ഇവിടെ ഉണ്ട്. വളരെ മനോഹരമായ രീതിയിൽ എല്ലാം സെറ്റ് ചെയ്ത് ഇട്ടിട്ടുണ്ട്. ഷോറൂമിനുള്ളിൽ കയറിയാൽ ഏത് വാങ്ങണം എന്ന് തോന്നിപ്പോകും, എല്ലാം ഒന്നിനൊന്നു മെച്ചം!
ഉദ്ഘാടനത്തോട് അനുബന്ധിച്ച് 25% വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.

വീടിന്റെ ചുവരിലും സീലിങ്ങിലും വ്യത്യസ്ത നിറങ്ങൾ പ്രകാശിക്കുന്നത് വേറിട്ട അനുഭൂതിയാകും. അതിന് വേണ്ട ഫാൻസി ലൈറ്റുകൾ ഇവിടെ ഉണ്ട്. അതും നിങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന നിരക്കിൽ..

ഉദ്‌ഘാടന വേളയിൽ DECART Furniture – lights & interiors മാനേജിങ് ഡയറക്ടർ ഷിയാസ്, ഡിസ്‌നി ബേബി ഷോപ്പ് മാനേജിങ് ഡയറക്ടർ താഹ, മറ്റു രാഷ്ട്രീയ സാമൂഹിക നേതാക്കൾ, വിവിധ സ്ഥാപന ഉടമകൾ, നാട്ടുകാർ തുടങ്ങിവർ പങ്കെടുത്തു.