ഡോ. എ സമ്പത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു – കയ്യിലുള്ളത് 40, 000രൂപ

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ സി.പി.ഐ.(എം) സ്ഥാനാർഥിയായി എ. സമ്പത്ത് ഇന്ന് പത്രിക നൽകി. ജില്ലാ കളക്ടർ ഡോ. കെ. വാസുകിക്കാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. മൂന്നു സെറ്റ് നാമനിർദേശ പത്രികകൾ എ. സമ്പത്ത് സമർപ്പിച്ചിട്ടുണ്ട്.

അവധി ദിനമായ നാളെ (മാർച്ച് 31) നാമനിർദേശ പത്രികകൾ സ്വീകരിക്കില്ല. ഏപ്രിൽ നാലു വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ടു മൂന്നു വരെയാണു പത്രികകൾ സ്വീകരിക്കുന്നത്. വരണാധികാരിയായ ജില്ലാ കളക്ടർ ഡോ. കെ. വാസുകിക്കാണ് പത്രികകൾ സമർപ്പിക്കേണ്ടത്. വരണാധികാരിയുടെ അഭാവത്തിൽ സ്‌പെസിഫൈഡ് എ.ആർ.ഒമാരായി നിശ്ചയിച്ചിട്ടുള്ള സബ് കളക്ടർ കെ. ഇമ്പശേഖറിനും (തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം) റെവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ മോൻസി പി. അലക്‌സാണ്ടറിനും (ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം) പത്രികകൾ സമർപ്പിക്കാം. അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടു വരെ പത്രികകൾ പിൻവലിക്കാം.

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ സി.പി.ഐ(എം)
സ്ഥാനാർഥി എ. സമ്പത്ത് നാമനിർദേശ പത്രികയ്‌ക്കൊപ്പം
സമർപ്പിച്ച ഫോം 26ലെ പ്രധാന വിവരങ്ങൾ

പേര് – എ. സമ്പത്ത്
വിലാസം – ഗ്രേയ്‌സ് കോട്ടേജ്
ടി.സി. 15/1634
കെ. അനിരുദ്ധൻ റോഡ്
തൈക്കാട് പി.ഒ., തിരുവനന്തപുരം

കൈയിലുള്ള പണം – 40,000 രൂപ
ഭാര്യയുടെ കൈവശമുള്ളത് – 38,000 രൂപ
വാഹനം – ഇന്നോവ കാർ (13.58 ലക്ഷം രൂപ വിലമതിപ്പുള്ളത്)
ഭാര്യയുടെ പേരിൽ – ടാറ്റ ടിഗോർ കാർ (6.73എട്ടു ലക്ഷം രൂപ വിലമതിപ്പുള്ളത്)
കൈവശമുള്ള സ്വർണം – 8 ഗ്രാം (25000 രൂപ വിലമതിപ്പുള്ളത്)
ഭാര്യയുടെ കൈവശമുള്ള സ്വർണം – 200 ഗ്രാം സ്വർണം (6.25 ലക്ഷം രൂപ വിലമതിപ്പുള്ളത്)
ജംഗമ ആസ്തി – 27,39,608 രൂപ
ഭാര്യയുടെ പേരിലുള്ള ജംഗമ ആസ്തി – 24,09,080 രൂപ
ആശ്രിതന്റെ കൈവശം – 1,25,000 രൂപ
സ്ഥാവര വസ്തുക്കളുടെ ആകെ കമ്പോള മൂല്യം – 2,64,75,000 രൂപ
ഭാര്യയുടെ പേരിലുള്ള സ്ഥാവര വസ്തുക്കളുടെ ആകെ മൂല്യം – 67,00,000 രൂപ
ബാധ്യതകളുടെ ആകെ തുക – 22.48 ലക്ഷം രൂപ
ഭാര്യയുടെ പേരിലുള്ള ബാധ്യതകളുടെ ആകെ തുക – 13.63 ലക്ഷം
ക്രിമിനൽ കേസുകൾ – ഇല്ല