
ആറ്റിങ്ങൽ :ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡോ. എ. സമ്പത്തിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ മൂന്നുമുക്ക് സണ്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ജമീല പ്രകാശം (ജനതദള്‍), അഡ്വ. ബി. രവി കുമാര്‍ (എന്‍ സി പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), എം. എം. മാഹീന് (ഐ.എന്‍.എല്‍), വാമനാപുരം പ്രകാശ്കുമാര് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), ചാരുപാറ രവി (എല്‍ ജെ ഡി), എസ്. രാധാകൃഷ്ണന് (കേരള കോണ്‍ഗ്രസ് ബി), കവടിയാര്‍ ധര്മ്മന് (കേരള കോണ്‍ഗ്രസ് (സ്കറിയ വിഭാഗം)) സമ്പത്ത് എംപി , ഡെപ്യൂട്ടി സ്പീക്കർ വി ശശി, സത്യൻ എംഎൽഎ, ആർ.രാമു ,എം.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു .