വേനലിൽ ആശ്വാസമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

കിളിമാനൂർ: കടുത്ത വേനലിൽ യാത്രികർക്ക് ദാഹജലമൊരുക്കി ഡി.വൈ.എഫ്.ഐ മലയ്ക്കൽ യൂണിറ്റ്. ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്ത സ്നേഹമൊരു കുമ്പിൾ – ദാഹജല പന്തൽ പദ്ധതിയുടെ ഭാഗമായാണ് യൂണിറ്റ് ഈ പദ്ധതി നടപ്പിലാക്കിയത്. പരീക്ഷാക്കാലത്ത് സ്കൂളുകളിൽ പോയി വരുന്ന വിദ്യാർത്ഥികൾക്കും, മറ്റ് യാത്രികർക്കും മുഴുവൻ സമയവും പദ്ധതിയുടെ ഭാഗമായി ശുദ്ധജലം നൽകും. ദാഹജല പന്തലിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അനീഷ് ഉദ്ഘാടനം ചെയ്തു. വേനൽ കഴിയും വരെ ദാഹജല വിതരണ പദ്ധതി തുടരുമെന്ന് യുണിറ്റ് പ്രസിഡന്റ് അറിയിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീക്കുട്ടൻ, പ്രസിഡന്റ് രഞ്ചിത്ത് തുടങ്ങിയവർ സംസാരിച്ചു.