സാമൂഹ്യ വിരുദ്ധര്‍ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു

മലയിന്‍കീഴ്‌ : ഡി.വൈ.എഫ്‌.ഐ മലയിന്‍കീഴ്‌ മേഖലാ ട്രഷറര്‍ അരുണിനെ ( 25 ) സാമൂഹ്യ വിരുദ്ധര്‍ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി.  രാത്രി 11 മണിയോടെയാണ്‌ സംഭവം. ശ്രീകൃഷ്‌ണപുരം, കരിപ്പൂര്‌ സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്നാണ്‌ അരുണിനെ ആക്രമിച്ചതെന്നാണ്‌ പരാതി. സാമ്പത്തിക തട്ടിപ്പും അനധികൃത ഭൂമി ഇടപാടുകളും ചോദ്യം ചെയ്യ്‌തതിനാണ്‌ ആക്രമണമെന്ന്‌ മലയിന്‍കീഴ്‌ പൊലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു. മലയിന്‍കീഴ്‌ ജംഗ്‌ഷനില്‍ വച്ച്‌ അരുണിനെ തടഞ്ഞ്‌ നിര്‍ത്തി ഹരിദേവനും രാജീവും ചേര്‍ന്ന്‌ മഴു ഉപയോഗിച്ച്‌ വെട്ടുകയായിരുന്നുവെന്നും പരാതിയിലുണ്ട്‌. നാട്ടുകാര്‍ ഓടികൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു . കൈക്കും മുതുകിനും തുടയെല്ലിനും പരുക്കേറ്റ അരുണിനെ നാട്ടുകാര്‍ ചേര്‍ന്ന്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു ശേഷം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌ അരുണ്‍ .