പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന സ്‌കുളിന്റെ അറ്റകുറ്റപണി അതിവേഗം പൂര്‍ത്തികരിക്കുവാന്‍ നിര്‍ദ്ദേശം

ചിറയിന്‍കീഴ്: പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന സ്‌കുളിന്റെ അറ്റകുറ്റപണി അതിവേഗം പൂര്‍ത്തികരിക്കുവാന്‍ തഹസീല്‍ദാര്‍ നിര്‍ദ്ദേശം നല്‍കി. ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ 24ാം നമ്പര്‍ പോളിംഗ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന മേല്‍കടയ്ക്കാവൂര്‍ ഗവ എല്‍ പി എസ്. 49 ാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനായി പ്രവര്‍ത്തിക്കുന്ന ചിറയിന്‍കീഴ് പിളളയാര്‍കുളം ഗവ എല്‍ പി എസ് സ്‌കൂള്‍ എന്നിവയുടെ അറ്റകുറ്റപണിയാണ് ഉടന്‍ പൂര്‍ത്തികരിക്കണമെന്ന് തഹാസീല്‍ദാര്‍ ബന്ധ്‌പ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രണ്ട് സ്‌കൂളിലെയും ബുത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍കൂര ഇളക്കി പണി ആരംഭിച്ചിരുന്നു. എന്നാല്‍ പണി ഇഴഞ്ഞ് നീങ്ങുകയാണെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍മേലാണ് തഹസീല്‍ദാരുടെ മുന്നറിയിപ്പ്. അറ്റകുറ്റപണി ഉടന്‍ പൂര്‍ത്തികരിച്ച് താലൂക്ക് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിച്ചു.