ജി. കാർത്തികേയന്റെ ഓർമ്മകൾക്ക് നാലുവയസ്സ്.

വിതുര : മുൻ നിയമസഭാ സ്‌പീക്കർ ജി.കാർത്തികേയൻ വിടപറഞ്ഞിട്ട് ഇന്ന് നാല് വർഷമാകുന്നു. കാൽ നൂറ്റാണ്ട് കാലം പഴയ ആര്യനാട് മണ്ഡലത്തെയും പുതിയ അരുവിക്കര മണ്ഡലത്തെയും പ്രതിനിധീകരിച്ച ജി. കാർത്തികേയന്റെ ഓർമ്മകളുമായി കോൺഗ്രസ്സ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി ഒത്തു ചേരുന്നു. വൈകിട്ട് 5 മണിക്ക് വിതുര കലുങ്ക് ജംഗ്ഷനിൽ കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്തു.

മുൻ വിവരാവകാശ കമ്മീഷണർ അഡ്വ.വിതുര ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ റവന്യു വകുപ്പ് മന്ത്രി അടൂർ പ്രകാശ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി.ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.എസ്. ശബരീനാഥൻ എംഎൽഎ, കെ.എസ്‌.യു മുൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. വി.എസ്. ജോയ് തുടങ്ങിയവ നിരവധി നേതാക്കൾ സംബന്ധിച്ചു.