ഗാന്ധി ദർശൻ യുവജനസമിതി ഏകദിന ഉപവാസസമരം നടത്തി.

തിരുവനന്തപുരം :അക്രമരാഷ്ട്രീയത്തിനും രാഷ്ട്രീയ കൊലപാതകർക്കുമെതിരെ ഗാന്ധി ദർശൻ യുവജനസമിതി സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസസമരം നടത്തി. ജില്ലാ പ്രസിഡന്റ് അഭിജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശശി തരൂർ എം.പി ഉദ്‌ഘാടനം നിർവഹിച്ചു. ഗാന്ധി ദർശൻ പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ്‌ അലക്സ്‌ ജെയിംസ്, മറ്റു നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.