2019 ജനുവരിയിൽ പദ്മശ്രീ ലഭിച്ച ക്രിക്കറ്റർ ഗൗതം ഗംഭീർ ഇന്ന് ബിജെപിയിൽ ചേർന്നു

ഇനി രാജ്യത്തിന് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന പ്രഖ്യാപനത്തോടെ മുൻ ടെസ്റ്റ് ക്രിക്കറ്റെർ ഗൗതം ഗംഭീർ ഇന്ന് ബിജെപിയിൽ ചേർന്നു. നരേന്ദ്ര മോദിയുടെ പ്രവർത്തന രീതി തന്നെ വളരെയധികം ആകർഷിച്ചെന്ന് ഗൗതം പറഞ്ഞു . ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യം ഗൗതമിന് പദ്മശ്രീ നൽകിയത്.
പാർട്ടിയിൽ ചേർക്കുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്‌റ്റിലി , രവി ശങ്കർ പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. തന്റെ 9 മില്യൺ വരുന്ന സോഷ്യൽ മീഡിയ യിലെ ഫോളോവെർസിനോട് ബിജെപിയ്‌ക്കുവേണ്ടി പ്രവർത്തിക്കാൻ ഗൗതം അഭ്യർത്ഥിക്കുമെന്ന്  കരുതപ്പെടുന്നു.