വെഞ്ഞാറമൂട്ടിൽ ആശുപത്രി മാലിന്യംതള്ളാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു

വെഞ്ഞാറമൂട്: ഗണപതിപുരത്ത് ആശുപത്രി മാലിന്യം കൊണ്ടിടുന്നതിനിടെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു വാഹനം തടഞ്ഞു. തുടർന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.

അയിരൂർപ്പാറയിലെ ആയുർവേദ ആശുപത്രിയിലെ മാലിന്യമാണ് ഗണപതിപുരത്തെ സ്വകാര്യ പുരയിടത്തിൽ കൊണ്ടിടാനെത്തിയത്. മാലിന്യംകൊണ്ടുവന്നതിന് ആശുപത്രിയിലെ ഡോക്ടർ ജയപ്രകാശിൽനിന്ന് നെല്ലനാട് പഞ്ചായത്ത് 10,000 രൂപ പിഴയീടാക്കി.

പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ്.കുറുപ്പിൻറെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. വാമനപുരം ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് എത്തി മാലിന്യം പരിശോധിച്ച് പഞ്ചായത്തിന് റിപ്പോർട്ട് കൊടുത്തു. ഇതേത്തുടർന്നാണ് പിഴയീടാക്കിയത്.