വെയിലേറ്റ് തൊഴിലാളി മരിച്ചു

കുറ്റിമൂട് : പ്ല​മ്പിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി അ​സ്ഥി​വാ​രം നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കെ വെ​യി​ലി​ൽ ത​ള​ർ​ന്നു വീ​ണ തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു​കൊ​ണ്ടു പോ​ക​വെ മ​രി​ച്ചു.​വാ​മ​ന​പു​രം കു​റ്റി​മൂ​ട് മി​ച്ച​ഭൂ​മി തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ശ​ശി​യു​ടെ​യും ത​ങ്ക​മ്മ​യു​ടെ​യും മ​ക​ൻ റെജി(42)​ആ​ണ് മ​രി​ച്ച​ത്.

കു​റ്റി​മൂ​ടി​നു സ​മീ​പം പു​ളി​മാ​ത്തു പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ ജോ​ലി​ചെ​യ്യ​വെ ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് സം​ഭ​വം.​ത​ള​ർ​ന്നു വീ​ണ​യു​ട​നെ ക​ല്ല​റ ഗ​വ.​ആ​ശു​പ​ത്രി​ലേ​ക്കു കൊ​ണ്ടു പോ​യെ​ങ്കി​ലും വ​ഴി മ​ധ്യേ മ​രി​ച്ചു. ക​ല്ല​റ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ൾ ഹൃ​ദ്രോ​ഗി​യാ​യി​രു​ന്നു​വെ​ന്നും സൂ​ര്യാ​ഘാ​ത​മാ​ണോ മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ പ​റ​യാ​ൻ ക​ഴി​യു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ: ഷീ​ല. മ​ക​ൻ: ര​ജി​ത്.