വീടിന്റെ അടുക്കളയ്ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി 

വെഞ്ഞാറമൂട്: പ്ലാക്കീഴ് മീനാറയിൽ ചന്ദ്രിക വാടകയ്ക്കു താമസിക്കുന്ന നീതുഭവനിലെ അടുക്കളപ്പുരയ്ക്ക് തീപിടിച്ചു. വീട്ടിൽനിന്നു മാറിയാണ് അടുക്കളപ്പുര സ്ഥിതിചെയ്യുന്നത്. മുകളിലൂടെ പോകുന്ന വൈദ്യുതി ലൈൻ കൂട്ടിയുരസി തീ ഉണ്ടായതെന്നാണ് വീട്ടുകാർ പറയുന്നത്.മേൽക്കൂരയിൽ തീ പടർന്നതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ അറിയിച്ചു. വെഞ്ഞാറമൂട്ടിൽ നിന്ന്‌ രണ്ട്‌ അഗ്നിരക്ഷാസേനയെത്തി തീ പടരുന്നത് തടഞ്ഞു.