വീട്ടമ്മ ശസ്ത്രക്രിയയ്ക്കു ചികിത്സാസഹായം തേടുന്നു.

അർബുദം ബാധിച്ച വീട്ടമ്മ ശസ്ത്രക്രിയയ്ക്കു ചികിത്സാസഹായം തേടുന്നു. ആര്യനാട് ഗ്രാമപ്പഞ്ചായത്ത് മീനാങ്കൽ വാർഡിൽ ഒന്നാംപാലം മലയന്തേരി തടത്തരികത്തുവീട്ടിൽ ആർ.വേണുഗോപാലന്റെ ഭാര്യ ഭാഗ്യലക്ഷമി(53)യാണ് സഹായം തേടുന്നത്. ഒന്നര വർഷത്തോളമായി ഇവർ ആർ.സി.സി.യിൽ ചികിത്സയിലാണ്. രോഗം ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നാണ്‌ ആർ.സി.സി.യിലെ ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കുള്ള ചെലവ്. കൂലിപ്പണിക്കാരനായ ഭർത്താവിന് ഇത്രയും ഭാരിച്ച തുക കണ്ടെത്താനാകില്ല. വിദ്യാർഥികളായ രണ്ട് ആൺമക്കളാണ് ഭാഗ്യലക്ഷ്മിക്കുള്ളത്. അമ്മയുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനായി മക്കൾക്കും കഴിയില്ല.

ഇവരുടെ ദുരിതജീവിതമറിഞ്ഞ നാട്ടുകാരും ഗ്രാമപ്പഞ്ചായത്തധികൃതരും സംയുക്തമായി ആര്യനാട് സിൻഡിക്കേറ്റ് ബാങ്കിൽ ഭാഗ്യലക്ഷ്മിയുടെയും വേണുഗോപാലിന്റെയും പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 40392250004188. ഐ.എഫ്.സി. കോഡ് SYNB0004039.