ഹയർ സെക്കൻഡറി ഫലം മെയ‌് ആദ്യം ; എസ‌്എസ‌്എൽസി ഫലം മെയ‌് രണ്ടാം വാരം

പ്ലസ‌് വൺ, പ്ലസ‌് ടു പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായുള്ള ക്യാമ്പുകൾ ഏപ്രിൽ ഒന്നിന‌് ആരംഭിക്കും. 110 മൂല്യനിർണയക്യാമ്പുകളിലേക്ക‌് ആയി 20000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട‌്.

9.7 ലക്ഷം വിദ്യാർഥികളുടെ 60 ലക്ഷം ഉത്തരക്കടലാസാണ‌് മൂല്യനിർണയം നടത്തേണ്ടത‌്. ഒന്നാം ഘട്ടത്തിൽ14 ദിവസമാണ‌് മൂല്യനിർണയം. തുടർന്ന‌് തെരഞ്ഞെടുപ്പിന‌് ശേഷം ഏപ്രിൽ 25 ക്യാമ്പുകൾ പുനരാരംഭിക്കും. മെയ‌് ആദ്യവാരം ഫലം പ്രസിഡദ്ധീകരിക്കാനാകുമെന്ന‌ പ്രതീക്ഷയിലാണ‌് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ‌്. ഒരു വിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ നടത്തിയ മൂല്യനിർണയക്യാമ്പുകൾ ബഹിഷ‌്കരിക്കാനാഹ്വാനം ഹൈക്കൊടതി വിലക്കിയതോടെ മൂല്യനിർണയം സമയബന്ധിതമാകുമെന്നാണ‌് പ്രതീക്ഷ‌.

എസ‌്എസ‌്എൽസി മൂല്യനിർണയം 4 മുതൽ: ഫലം മെയ‌് രണ്ടാം വാരം

എസ‌്എസ‌്എൽസി മൂല്യനിർണയ ക്യാമ്പുകൾ സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി ഏപ്രിൽ നാലിന‌് ആരംഭിക്കും. സ‌്കീം ഫൈനലൈസേഷൻ 1, 2 എന്നീ തീയതികളിൽ നടക്കും. ഫലപ്രഖ്യാപനം മെയ‌് രണ്ടാംവാരം നടത്താനുള്ള ഒരുക്കത്തിലാണ‌് പരീക്ഷാ ഭവൻ. റഗുലർ വിഭാഗത്തിൽ 4,35,142 വിദ്യാർഥികളാണ‌് പരീക്ഷ എഴുതിയത‌്. ഒമ്പതുവിഷയങ്ങളിലുള്ള പേപ്പറുകൾ മൂല്യനിർണയം നടത്താൻ പതിനായിരത്തിലേറെ പേരെ നിയോഗിച്ചിട്ടുണ്ട‌്.