ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍

ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തല്‍. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു . മൂന്ന് മിനിട്ടിനുള്ളിലാണ് ലക്ഷ്യം കണ്ടത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്‍ത്താം.
മോദിയുടെ വാക്കുകള്‍ ഇങ്ങനെ
എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്‍റെ ദിവസമാണിന്ന്. കുറച്ചു സമയം മുമ്പ് നമ്മുടെ ശാസ്ത്രജ്ഞൻ 3000 കിലോമീറ്റർ ലോ എർത്ത് ഓർബിറ്റിൽ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചു.എ-സൈറ്റ് മിസൈൽ, മൂന്ന് മിനിറ്റ് കൊണ്ട് വിജയകരമായി ആ ഉപഗ്രഹം നശിപ്പിക്കാൻ കഴിഞ്ഞു.
മിഷൻ ശക്തി എന്നാണ് ഈ പദ്ധതിയുടെ പേരിട്ടിരുന്നത്.ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.