ജനാർദനസ്വാമി ക്ഷേത്രം ഉത്സവ നാളുകളിൽ

വർക്കല: ജനാർദനസ്വാമി ക്ഷേത്ര ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ചെറുമുക്ക് മന കെ.സി.നാരായണൻ നമ്പൂതിരി, മേൽശാന്തിമാരായ സത്യനാരായണൻ പോറ്റി, സുരേഷ് ഷൈബരായൻ, ദേവസ്വം ഓഫിസർ യതീന്ദ്രനാഥ്, ഉപദേശക സമിതി അധ്യക്ഷൻ അജിത് മംഗലത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെയായിരുന്നു കൊടിയേറ്റം. ഉത്സവ ദിനങ്ങളിൽ പുലർച്ചെ ഗണപതിഹോമം, ഹരിനാമകീർത്തനം, തുളസീദാസ രാമായണം, ഭാഗവതപാരായണം, ശ്രീഭൂതബലി എഴുന്നള്ളത്ത്, ആധ്യാത്മിക പ്രഭാഷണം, വൈകിട്ട് ദീപാരാധന, ലക്ഷദീപം, പുഷ്പാലങ്കാരം, വിശേഷാൽപൂജകൾ എന്നിവയുണ്ടാകും.

രണ്ടു വേദികളായി നൃത്ത-സംഗീത പരിപാടി, കഥകളി, ഓട്ടൻതുള്ളൽ,നാടകം,കഥാപ്രസംഗം ഉൾപ്പെടെയുള്ള പരിപാടികളും ഉണ്ടായിരിക്കും. ദിവസവും ഉച്ചയ്ക്കു 12ന് അന്നദാനമുണ്ട്.  ഇന്നു രാത്രി 7 മുതൽ  കഥാപ്രസംഗം, നാടകം.  14നു രാത്രി 7ന് സംഗീത ക്കച്ചേരി, വയലിൻ കച്ചേരി. 15നു രാത്രി 7 മുതൽ നൃത്തസന്ധ്യ, കഥകളി, ഭക്തിഗാനമേള. അഞ്ചാം ദിവസം 16നു രാത്രി 7 ന് നൃത്തസന്ധ്യ, 8.30 മുതൽ ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്. 17നു രാവിലെ 11ന് ഉത്സവബലി ദർശനം, 4ന് ഓട്ടൻതുള്ളൽ തുടർന്നു സോപാനസംഗീതം, രാത്രി 7 മുതൽ നൃത്തപരിപാടി, ഭക്തിഗാനമേള തുടർന്നു കോമഡി പരിപാടി.
18നു രാവിലെ 8.30 മുതൽ ശ്രീഭൂതബലി, 10.30 മുതൽ ഭക്തിഗാനമേള, രാത്രി 7ന് സംഗീതക്കച്ചേരി, 8.30ന് ഗരുഡവാഹനത്തിൽ എഴുന്നള്ളിപ്പും പുഷ്പാലങ്കാരവും. 19നു രാവിലെ 10.30 മുതൽ ഭഗവദ്ഗീതാർച്ചന രാത്രി 7 മുതൽ സംഗീതക്കച്ചേരി, 10.30 മുതൽ കഥാപ്രസംഗം, തുടർന്നു കോമഡി പരിപാടി. 20നു രാവിലെ 9.30 മുതൽ ഓട്ടൻതുള്ളൽ, ആത്മീയ പ്രഭാഷണം വൈകിട്ട് 5ന് പൂവക്കോൽ എഴുന്നള്ളത് പുറപ്പെടൽ. രാത്രി 7ന് ഭക്തിഗാനപരിപാടി, 8ന് ചുറ്റുവിളക്ക്, 10ന് പള്ളിവേട്ട. 21നു 10.30നു ആത്മീയ പ്രഭാഷണം, 4.30 മുതൽ ആറാട്ട് എഴുന്നള്ളത്ത് . 5.30 മുതൽ ഭക്തിഗാനമേള, നൃത്ത പരിപാടി, ഹരികഥാമൃതം, മെഗാഷോ, നാടകം. രാത്രി 11.30 മുതൽ വലിയ കാണിയ്ക്ക തുടർന്നു കൊടിയിറക്കം.