ജനത ഗ്രന്ഥശാലയുടെ നവീകരിച്ച മന്ദിരം തുറന്നു

പൂവച്ചൽ: മൈലോട്ടുമൂഴി ജനത ഗ്രന്ഥശാലയുടെ നവീകരിച്ച മന്ദിരം പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ് അദ്ധ്യക്ഷതവഹിച്ചു.പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ പുസ്തകസഞ്ചി ഗ്രന്ഥശാലയ്ക്ക് സമ്മാനിച്ചു.ഗ്രാമപഞ്ചായത്തംഗം എ.കെ.ദിനേശ്,വീരണകാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.ഗിരി,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗംസി. മധു,യുവകവി അഖിലൻ ചെറുകോട്,ഗ്രന്ഥശാല ഉപദേശക സമിതി കൺവീനർ റ്റി.എസ്.സതികുമാർ, ഗ്രന്ഥശാല സെക്രട്ടറി എ. എസ്.ബൈജു,വൈസ് പ്രസിഡന്റ് എസ്. അനിക്കുട്ടൻ,എം വിജയകുമാരൻ നായർ ,എസ് സന്തോഷ് കുമാർ,എസ്.പി സുജിത്, റൂഫസ് വി ആർ,കെ.ജയപ്രസാദ്,അജിത സുരേഷ്,എം.അനിൽകുമാർ,വൈശാഖ് വി.പി, അഖിൽ സി.ജി.രാജ്,ബിന്ദു ജോയ്,വിശാഖ്,ബിനിത.ആർ,രാഹുൽ തുടങ്ങിയവർ സംസാരിച്ചു.