കടയ്ക്കാവൂരിൽ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിലെ യുവജനക്ഷേമ പ്രോജക്ടായ രജിസ്ട്രേഷനുള്ളതും ഗ്രാമസഭ തിരഞ്ഞെടുക്കപ്പെട്ടതുമായ സ്പോർട്സ് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ഇന്ന് വൈകുന്നേരം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്നു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിതരണോദ്ഘാടനം നിർവഹിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.വിലാസിനി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലജ ബീഗം മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷമാം ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷാകുമാരി, വാർഡ് മെമ്പർമാരായ ബിന്ദു, ജയന്തി സോമൻ, മധുസൂദനൻ നായർ, രാധിക പ്രദീപ് ആർ പ്രകാശ്, എസ് ഷീല, സുകുട്ടൻകെ.എസ്‌, രതി പ്രസന്നൻ, എസ് കൃഷ്ണകുമാർ, എം.എസ്‌ മോഹനകുമാരി, എം.ഷിജു, പഞ്ചായത്ത് സെക്രട്ടറി അരുണപ്രഭ എ.ആർ തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ തൃദീപ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബി.വി.യു.പി.എസ് ഹെഡ്മാസ്റ്റർ ശ്രീകുമാർ നന്ദി രേഖപ്പെടുത്തി.