എ.ആർ വിജയകുമാറിനു മാർച്ച്‌ 26ന് യാത്രയയപ്പ്

കടയ്ക്കാവൂർ : കഴിഞ്ഞ 36 വർഷക്കാലമായി കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ അധ്യാപകനായും കടയ്ക്കാവൂരിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എ.ആർ വിജയകുമാർ മാർച്ച് 31ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്. അതിൻറെ ഭാഗമായി കടയ്ക്കാവൂരിലെ പൗരാവലിയും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് മാർച്ച് 26ന് വൈകുന്നേരം 3 30ന് എസ്.എസ്.പി.ബി.എച്ച്.എസ്.എസിൽ വച്ച് യാത്രയയപ്പ് നൽകുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കടയ്ക്കാവൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സുഭാഷ് അധ്യക്ഷത വഹിക്കും. വർക്കിങ് ചെയർമാൻ അഡ്വ റസൂൽ ഷാൻ സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലജ ബീഗം മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷമാം ബീഗം, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ജി.ബി മുകേഷ്, മാനേജ്മെൻറ് പ്രതിനിധി എസ്.എസ് വിപിൻ, എസ്.എസ്.പി.ബി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എസ് കെ ശോഭ, വർക്കല ബി.പി.ഒ വി.അ ജയകുമാർ, പിടിഎ പ്രസിഡന്റ്‌ വി.സുനിൽ, എം.പി.ടി.എ പ്രസിഡന്റ്‌ ഡാളി അനിൽ, സ്വാഗത സംഘം വൈസ് ചെയർമാൻ അഫ്സൽ മുഹമ്മദ്, സ്വാഗതസംഘം ജോ: കൺവീനർമാരായ ജയൻ, അഡ്വ അജയകുമാർ, മുൻ പിടിഎ പ്രസിഡന്റുമാരായ പഞ്ചമം സുരേഷ്, ആർ. ബാബു, എൻ.എസ് ചന്ദ്രൻ, അധ്യാപകരായ ടി ഷാജു, സിജോവ് സത്യൻ തുടങ്ങിയവർ സംസാരിക്കും. എ ആർ വിജയകുമാർ മറുപടി പ്രസംഗം നടത്തുന്ന ചടങ്ങിൽ സ്വാഗതസംഘം കൺവീനർ സി രാധാകൃഷ്ണൻനായർ കൃതജ്ഞത രേഖപ്പെടുത്തും.