കാപ്പിൽ എച്ച്.എസ്-നെല്ലേറ്റിൽ കടവ് റോഡിന്റെ ഉദ്ഘാടനം

ഇടവ : പുതുതായി നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയ ഇടവ പഞ്ചായത്തിലെ കാപ്പിൽ എച്ച്.എസ്-നെല്ലേറ്റിൽ കടവ് റോഡിന്റെ ഉദ്ഘാടനം അഡ്വ വി.ജോയ് എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ബാലിക് മുഖ്യപ്രഭാഷണം നടത്തി. എസ്‌.ജയദേവൻ, സുനിത എസ്‌.ബാബു തുടങ്ങിയവർ പങ്കെടുത്തു.