കരിച്ചാറയിൽ എ.ആന്റണി എം.പിയുടെ ഫണ്ടിൽ സബ് സെന്റർ നിർമ്മിക്കുന്നു

അണ്ടൂർക്കോണം : എ.കെ ആൻറണി എം.പിയുടെ വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് കരിച്ചാറ വാർഡിൽ നിർമ്മിക്കുന്ന സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബ ബീഗം നിർവഹിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പൊടിമോൻ അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് സെന്ററിന്റെ ശിലാസ്ഥാപനകർമം അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻറ് ആർ.ഉഷാകുമാരി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം എം.ജലീൽ മുഖ്യപ്രഭാഷണം നടത്തി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറമ്പിൽപാലം നിസാർ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ നവാസ്, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണൻകുട്ടി, പഞ്ചായത്ത് മെമ്പർമാരായ സി.കൃഷ്‌ണൻ, വി.ജയചന്ദ്രൻ, മുഹമ്മദ് ഷാഫി, രമേശൻ.ആർ, ഷീജ.ആർ കെ.വിജയകുമാർ, അണ്ടൂർക്കോണം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.എൽ. രമ തുടങ്ങിയവർ സംസാരിച്ചു.