കീഴാറ്റിങ്ങൽ മിൽകോ ഡയറി ഇംഗ്ലണ്ടിൽ നിന്നുള്ള വിദേശികൾ സന്ദർശിച്ചു

കീഴാറ്റിങ്ങൽ: ഇംഗ്ലണ്ടിൽ നിന്നുള്ള വിദേശികൾ കീഴാറ്റിങ്ങൽ മിൽകോ ഡയറി സന്ദർശിച്ചു.ഇംഗ്ലണ്ടിലെ ഹെയ്ൽസിലെ വേൾഡ് കമ്പനിയായ ഡി.എച്ച്.എല്ലിന്റെ മാനേജ‌രായ മാർക്കും യു.കെ എയർപോർട്ടിലെ അസിസ്റ്റന്റ് മാനേജറും മാർക്കിന്റെ ഭാര്യയുമായ ചന്ദികയുമാണ് മിൽകോ സന്ദർശിച്ചത്. ഗുണമേന്മയേറിയ പ്രിസർവേറ്റീവുകൾ ചേർക്കാത്ത പാൽ ഉത്പ്പന്നങ്ങളെ പരിചയപ്പെടാനാണ് ഇരുവരും എത്തിയത്. കേക്ക് പ്ലാന്റിന്റെ കൺസൾട്ടന്റ് ശ്യാമള മിൽകോ ഡയറിയെ ഇരുവർക്കും പരിചയപ്പെടുത്തി.ഐസ്ക്രീം പ്ലാന്റ്, ഡയറി പ്ലാന്റ്, നെയ്യ് നിർമാണ പ്ലാന്റ്, ഡയറി ഫാം, അഗ്രോ യൂണിറ്റ്, ക്ഷീരോൽപ്പന്നങ്ങളുടെ പ്ലാന്റ് എന്നിവ സന്ദർശിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ഐസ്ക്രീമുകളോട് മിൽക്കോ ഐസ്ക്രീം കിടപിടിക്കുന്നതാണെന്നും പ്രിസർവേറ്റീവുകൾ ചേർക്കാത്തതിനാൽ വിശ്വസിച്ച് കഴിക്കാവുന്നതാണെന്നും ഖോവ ഉപയോഗിച്ചുണ്ടാക്കുന്ന കപ്പ് കേക്ക് അവരുടെ നാട്ടിലെ സ്വാദിഷ്ടമായ മഫിൻസിനു സമാനമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടിലെ ഹെയ്ൽസിൽ മിൽകോയുടെ പുതിയ ഔട്ട് ലെറ്റ് ആരംഭിക്കുവാൻ മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ്, സെക്രട്ടറി അനിൽകുമാർ എന്നിവരോട് താൽപ്പര്യമറിയിച്ചു.