കിളിമാനൂർ മുളയ്ക്കലത്തുകാവ് 80ആം നമ്പർ അംഗൻവാടി തുറന്നു

കിളിമാനൂർ : കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ മുളയ്ക്കലത്തുകാവ് 80ആം നമ്പർ അംഗൻവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്‌. രാജലക്ഷ്മി അമ്മാൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ലിസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ് സിനി, ജനപ്രതിനിധികളായ എസ് ഷാജുമോൾ, എ. ബിന്ദു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൽ. ബിന്ദു സ്വാഗതവും അംഗൻവാടി വർക്കർ അമ്പിളി അമ്മാൾ നന്ദിയും പറഞ്ഞു.