കിളിമാനൂരിൽ കെ.എസ്.എസ്.പി.യു വാർഷികം

കിളിമാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കിളിമാനൂർ ബ്ലോക്ക് 27-ാം വാർഷിക സമ്മേളനം രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ. വിജയരത്ന കുറുപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി. സത്യൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പഴയ കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം എസ്. സനു, പഞ്ചായത്തംഗം വി. ധരളിക എന്നിവർ പങ്കെടുത്തു.