കിളിമാനൂർ ലീഡിംഗ് – പ്രീ സ്കൂളിന്റെ ഉദ്ഘാടനം

കിളിമാനൂർ: കിളിമാനൂർ ഗവ.എൽ.പി സ്കൂൾ വാർഷികവും സ്കൂളിന് അനുവദിച്ച പഞ്ചായത്തിലെ ഏക ലീഡിംഗ് – പ്രീ സ്കൂളിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു.സ്കൂൾ എസ്.എം.സി ചെയർ മാൻ രതീഷ് പോങ്ങനാട് അദ്ധ്യക്ഷത വഹി ച്ചു.എൻഡോവ്മെൻറുകളും സർട്ടിഫിക്കറ്റുകളും സിനിമാ-സീരിയൽ താരം അരുൺ മോഹനും വാർഡ് മെമ്പർ ബീനാ വേണു ഗോപാലും വിതരണം ചെയ്തു.പഞ്ചായ ത്തംഗം ബി.എസ് റജി, ബി.പി.ഒ സുരേഷ് ബാബു,സ്കൂൾ വികസന സമിതി ചെയർ മാൻ സുകുമാരപിള്ള, പ്രഥമാദ്ധ്യാപിക ടി.വി ശാന്തകുമാരി അമ്മ, അദ്ധ്യാപക പ്രതിനിധി അഭിലാഷ്,പി.ടി.എ പ്രസിഡന്റ് രാജീവ് കിളിമാനൂർ തുടങ്ങിയവർ സംസാരിച്ചു.