കിളിമാനൂരിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ പ്രവർത്തനമാരംഭിച്ചു

കിളിമാനൂർ :അജൈവ വസ്തുക്കളുടെ ശേഖരണം ലക്ഷ്യമിട്ട് കിളിമാനൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നാം വാർഡിൽ കർക്കിടകകോണത്ത് വെച്ച് നടന്നു. ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി സത്യൻ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വി.ഇ.ഒ ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.ബിന്ദു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ലിസി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ് സിനി, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.ബിന്ദു, എം വേണുഗോപാൽ, എസ്.ഷാജുമോൾ, കെ രവി, ജെ.സജികുമാർ, ബി.എസ് റജി,ബീന വേണുഗോപാൽ, എൻ.ലുപിത, എസ് അനിത, കെ.എസ്‌ ലില്ലിക്കുട്ടി, സിഡിഎസ് ചെയർപേഴ്സൺ മാലതി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ. ദേവദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി പി.ജി അജയകുമാർ കൃതജ്ഞത രേഖപ്പെടുത്തി.