കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ മിനിമാസ്‌റ്റ് ലൈറ്റുകളുടെ ഉദ്‌ഘാടനം

കിളിമാനൂർ : കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വികസന ഫണ്ട് ഉപയോഗിച്ച് 2 ലക്ഷം രൂപവീതം ചെലവുവരുന്ന 6 ആറോളം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഇതിൽ കണ്ണയംകോട് ജംഗ്ഷൻ, പാങ്ങൽതടം, നെല്ലിമൂട് ജംഗ്ഷൻ, ആർ.ആർ.വി ശ്രീകുമാർ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിലെ 4 മിനിമാസ്‌റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആറ്റിങ്ങൽ എം.പി ഡോ. എ സമ്പത്ത് നിർവഹിച്ചു. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ ഈ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്‌. രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.ദേവദാസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൽ.ബിന്ദു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ലിസി, വാർഡ് മെമ്പർമാരായ ബീന വേണുഗോപാൽ, എസ് ഷാജുമോൾ, കെ.രവി, അനിത തുടങ്ങിവർ പങ്കെടുത്തു.