ഡ്രൈവർ സിനിമാ സ്റ്റൈൽ വില്ലനായി ഗാർഡിനെ കൈകാര്യം ചെയ്തു , ഒടുവിൽ കട്ടപ്പുറത്ത് !!

കിളിമാനൂർ :കിളിമാനൂരിൽ ട്രാഫിക് ഹോം ഗാർഡിനെ മർദിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ. വെള്ളല്ലൂർ വില്ലേജിൽ കീഴ്പേരൂർ മാരൻവിള വീട്ടിൽ നടരാജന്റെ മകൻ പ്രദീപ്‌കുമാർ (44) ആണ് അറസ്റ്റിലായത്. കിളിമാനൂർ ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഡ്രൈവറായ ഇയാൾ കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് റോഡിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എച്ച്.ജി T595 ഷാജിയെ മർദിക്കുകയായിരുന്നത്രെ. മാത്രമല്ല ആക്രമണത്തിന് ശേഷം ബസ്സുമായി കടക്കാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ തടഞ്ഞു വെക്കുകയും തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ക്രൂരമായി മർദ്ദനമേറ്റ ഹോം ഗാർഡ് ആശുപത്രിയിൽ ചികിത്സയിലാണ് .