നേതൃത്വ പരിശീലന ക്യാമ്പും ഇലക്ഷൻ ക്യാമ്പും സംഘടിപ്പിച്ചു

കിഴുവിലം : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പും ഇലക്ഷൻ ക്യാമ്പും ഞായറാഴ്ച മാമം ഉമാ ഹാളിൽ സംഘടിപ്പിച്ചു. ക്യാമ്പ് കെ.പി.സി.സി മെമ്പർ എം.എ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. കിഴുവിലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കിഴുവിലം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ.വിശ്വനാഥൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, ഡി.സി.സി മെമ്പർ വി.ബാബു, ജി.എസ്‌.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി, ജനപ്രതിനിധികളായ എ.എസ്‌ ശ്രീകണ്ഠൻ, ഷാജഹാൻ, താരതങ്കൻ, മഞ്ജു പ്രദീപ്, മഹിളാ കോൺഗ്രസ്‌ കിഴുവിലം മണ്ഡലം പ്രസിഡന്റ് ശ്രീമതി. ജയന്തികൃഷ്ണ, ബൂത്ത്‌ പ്രസിഡന്റുമാർ, ബൂത്ത്‌ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. അഡ്വ. വിനോദ് സെൻ, പ്രവീൺ സഹല്യാ, അജയൻ പനയ്ക്കൽ തുടങ്ങിയവർ ക്ലാസ്സ് എടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി പി. ജി പ്രദീപ്‌ സ്വാഗതം ആശംസിച്ചു. 72-ആം നമ്പർ ബൂത്ത്‌ പ്രസിഡന്റ് ഷാനു നന്ദിയും രേഖപ്പെടുത്തി. ക്ലാസ്സിൽ 158 പേർ പങ്കെടുത്തു.