എംഎൽഎയ്ക്കു ആൺ കുഞ്ഞ് പിറന്ന സന്തോഷം ജനങ്ങൾക്കൊപ്പം

ആര്യനാട് : കെ.എസ് ശബരിനാഥൻ എം.എൽ.എയ്ക്കും ദിവ്യ എസ് അയ്യർക്കും ആൺ കുഞ്ഞു പിറന്ന സന്തോഷ വേളയിൽ ബസ് കാത്തിരുപ്പു കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിനായി നക്രാംചിറയിൽ എത്തിയ എം.എൽ.എയെ നാട്ടുകാർ മധുരം നൽകി സ്വീകരിച്ചു. ഉദ്ഘാടനത്തിനു ശേഷം എം.എൽ.എ കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയും ചെയ്തു. എം.എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നക്രാംചിറ, ഉണ്ടപ്പാറ ആയൂർവേദ ആശുപത്രി ജംഗ്‌ഷൻ, നെടിയവിള എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയതാണ് എം.എൽ.എ. മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്ത കുഴി ആദ്യക്ഷത വഹിച്ചു. രാഘവ ലാൽ, റീന, കട്ടയ്ക്കോട് തങ്കച്ചൻ, ഉദയൻ പന്തടിക്കളം, ലിജു സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.