കെഎസ്എസ്പിയു ചിറയിൻകീഴ് ബ്ലോക്ക് സമ്മേളനം

ചിറയിൻകീഴ് : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ് സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്കിൻ്റെ വാർഷിക സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ് തു. ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് കടയ്ക്കാവൂർ വി മാധവൻപിള്ള അധ്യക്ഷനായി. കെ.എസ്.എസ്.പി.യു സംസ്ഥാന കൗൺസിലർ പി സുരേഷ് കുമാർ അനുസ് മരണം നടത്തി. കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി കെ സദാശിവൻ നായർ സംഘടനാ റിപ്പോർട്ടും, ചിറയിൻകീഴ് ബ്ലോക്ക് സെക്രട്ടറി എസ് സദാശിവൻപിള്ള പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ ഉമാമഹേശ്വരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ് രാമദാസ്, കെ രാധമ്മ, പി ഭാസവൻ നായർ, പി വസുന്ധര എന്നിവർ സംസാരിച്ചു. കെ പ്രഭാകരൻപിള്ള സ്വാഗതവും ജെ അമാനുള്ള നന്ദിയും പറഞ്ഞു. ഭാരവാഹികളായി കടയ്ക്കാവൂർ വി മാധവൻപിള്ള (പ്രസിഡൻ്റ്), എസ് സദാശിവൻപിള്ള, വിമലാദേവി അമ്മ (വൈസ് പ്രസിഡൻ്റുമാർ), എസ് നാസറുദീൻ (സെക്രട്ടറി), കെ പ്രഭാകരൻപിള്ള, ജി സതീശൻ (ജോയിൻ്റ് സെക്രട്ടറിമാർ), കെ ഉമാമഹേശ്വരൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.