മംഗലപുരത്ത് കുടുംബശ്രീ കഫേ തുറന്നു

മംഗലപുരം : മംഗലപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് കുടുംബശ്രീ കഫേ ആരംഭിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴസ്ൺ എസ്. ജയ, സി പി. സിന്ധു, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.