ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ അട്ടിമറി വിജയം നേടുമെന്ന് കുമ്മനം രാജശേഖരൻ

ആറ്റിങ്ങൽ: ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ അട്ടിമറി വിജയം നേടുമെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ആറ്റിങ്ങൽ പാർലമെന്റ് സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം കഴിഞ്ഞാൽ കോൺഗ്രസും ഇടതു പക്ഷവും ലീഗുമെല്ലാം ഒറ്റക്കെട്ടാണ്. ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ അട്ടിമറി വിജയം നേടുമെന്നും കുമ്മനം പറഞ്ഞു.

യോഗത്തിൽ ടി.പി.സെൻകുമാർ അധ്യക്ഷനായി.ഒ.രാജഗോപാൽ, നിർമൽകുമാർ സുരാന, ഇ.സോമശേഖരൻനായർ, എ.ലക്ഷ്മിക്കുട്ടി,വിഷ്ണുപുരം ചന്ദ്രശേഖർ, എൻ.കെ.നീലകണ്ഠൻ മാസ്റ്റർ, ബി.ഡി.രാജേന്ദ്രൻ, കെ.കെ.പൊന്നപ്പൻ, എം,എൻ.ഗിരി,ബി.സുധീർ, ചെമ്പഴന്തി ഉദയൻ, പി.പി.വാവ,  ജെ.ആർ.പദ്മകുമാർ, എസ്.സുരേഷ്, പുഞ്ചക്കരി സുരേന്ദ്രൻ, എം.എസ്.കുമാർ,തോട്ടയ്ക്കാട് ശശി തുടങ്ങിയവർ സംസാരിച്ചു.