കെട്ടുനിറച്ച് കുമ്മനം രാജശേഖരന്‍ ശബരിമലയിലേക്ക്.

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു. തൈക്കാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും കെട്ടു നിറച്ചാണ് കുമ്മനം അയ്യപ്പദര്‍ശനത്തിനായി യാത്ര തിരിച്ചത്. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, താഴമണ്‍ കുടുംബത്തിലെ ദേവകി അന്തര്‍ജനം എന്നിവര്‍ കുമ്മനം രാജശേഖരന്റെ കെട്ടുനിറ ചടങ്ങിനെത്തിയിരുന്നു.