കുന്നുവാരം യു.പി സ്കൂളിന്റെ വാർഷികാഘോഷങ്ങൾ സമാപിച്ചു

ആറ്റിങ്ങൽ :കുന്നുവാരം യു.പി സ്കൂളിന്റെ വാർഷികാഘോഷങ്ങൾ സമാപിച്ചു. വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം യുവ കവിയും അദ്ധ്യാപകനുമായ മനോജ് പുളിമാത്ത് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് മൂഴിയിൽ സുരേഷ് അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മധു ജി.ആർ.സ്വാഗതവും 2018-19 ലെ റിപ്പോർട്ടും അവതരിപ്പിച്ചു. സ്കൂൾ മാനേജർ എ.രാമചന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. താര, പുലരി ആർ, ചന്ദ്രൻ, ഷീജു ബി.ജി, വിദ്യാ.വി.എസ് എന്നിവർ സംസാരിച്ചു.