നിർധനരായവർക്ക് കൈത്താങ്ങായി ഇരട്ടപ്പന മാടൻ തമ്പുരാൻ കുവൈറ്റ് ഗ്രൂപ്പും കേരള വേളാർ പ്രവാസി കുടുംബവും

ആറ്റിങ്ങൽ : സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇരട്ടപ്പന മാടൻ തമ്പുരാൻ കുവൈറ്റ് ഗ്രൂപ്പും കേരള വേളാർ പ്രവാസി കുടുംബവും സംയുക്തമായി നിർധന രോഗികൾക്കുള്ള ധനസഹായ വിതരണം നടത്തി. കെ.വി.പി.കെ സംസ്ഥാന കോർഡിനേറ്റർ ഡി. രമേശൻ ഓയൂർ, അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ എം.എൽ.എ അഡ്വ ബി.സത്യൻ ഉദ്ഘാടനം നിർവഹിച്ചു. കരകുളം ചന്ദ്രൻ ഫൗണ്ടേഷൻ ആട്ടവിളക്ക് സംസ്ഥാന ജനറൽസെക്രട്ടറി ആര്യനാട് സുഗതൻ മുഖ്യപ്രഭാഷണം നടത്തി. സജീവ ജീവകാരുണ്യ പ്രവർത്തകയായ അശ്വതി ജ്വാല രോഗികൾക്കുള്ള ധനസഹായ വിതരണവും വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണവും നടത്തി.

15 മാസങ്ങൾക്കു മുമ്പ് സിംഗപ്പൂരിൽ തുടക്കം കുറിച്ച കേരള വേളാർ പ്രവാസി കുടുംബം ഇതിനോടകം തന്നെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. വിദേശത്ത് ജോലി നോക്കുന്നവരാണ് ഈ സംഘടനയുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സമൂഹത്തിൽ സഹായം തേടുന്ന എല്ലാ മേഖലകളിൽ പെട്ടവരെയും സഹായിച്ചു വരികയാണ് കേരള വേളാർ പ്രവാസി കുടുംബം. ഇനിയും ഇത്തരത്തിൽ ഒരുപാട് നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണെന്ന് ഭാരവാഹികൾ പറയുന്നു.

 

ചടങ്ങിൽ സുന്ദരേശൻ, ശിവദാസൻ, സന്തോഷ്, ഗിരീഷ് ആലപ്പുഴ, രതീഷ് എറണാകുളം, ബിജു നെടുമൺകാവ് സതീശൻ, എം ദിവാകരൻ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.