എൽഡിഎഫ്‌ വക്കം മേഖലാ കൺവൻഷൻ

വക്കം: ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ എ സമ്പത്ത് എം പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വക്കം ലോക്കൽ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ അഡ്വ ബി സത്യൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വക്കം ഫാർമേഴ് സ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷനിൽ മോഹൻദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ഷൈലജാബീഗം, അഡ്വ മുഹ് സിൻ, വക്കം പഞ്ചായത്ത് പ്രസിഡൻ്റ് എസ് വേണുജി, വക്കം ബി ഗോപിനാഥൻ, നസീമാബീവി തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ എം ലോക്കൽ സെക്രട്ടറി ഡി അജയകുമാർ സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികൾ മോഹൻദാസ് (ചെയർമാൻ), ഡി അജയകുമാർ (കൺവീനർ) എന്നിവരടങ്ങുന്ന 251 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.