ലോകായുക്തയായി ജസ്റ്റിസ് സിറിയക് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു

ലോകായുക്തയായി മുൻ സുപ്രീം കോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് ചെയർമാനുമായിരുന്ന ജസ്റ്റീസ് സിറിയക് ജോസഫ്  ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു . മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് മന്ത്രി കെ രാജു , ഒ രാജഗോപാൽ എം.എൽ.എ , മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആന്റണി ഡോമിനിക്, ഉപലോകായുക്ത എ.കെ ബഷീർ , ചീഫ് സെക്രട്ടറി ടോം ജോസ് , ഡി.ജി.പി ലോക് നാഥ് ബെഹ്റ കർദിനാൾ ക്ലീമിസ് തിരുമേനി , ആർച്ച് ബിഷപ്പ് സൂസൈപാക്യം മുൻ ഹൈകോടതി ജഡ്ജിമാരായ കെ.കെ ദിനേശൻ ,ജി. ശശിധരൻ, കെ.ആർ ഉദയഭാനു , എം.ആർ ഹരിഹരൻ നായർ , കെ.പി.ബാലചന്ദ്രൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു . കേരള ഹൈക്കോടതിയിലും ഡെൽഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന ജസ്റ്റീസ് സിറിയക് ജോസഫ് ഉത്തരഖണ്ഡ് ഹൈകോടതിയിലും കർണാടക ഹൈകോടതിയിലും ചീഫ് ജസ്റ്റീസായി പ്രവർത്തിച്ചിട്ടുണ്ട് .