ഷഫീഖ് കാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തൊളിക്കോട് : തിരുവനന്തപുരം തൊളിക്കോട് പോക്സോ കേസിൽ പ്രതിയായ ഷഫീഖ് കാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതി രാജ്യം വിടാതിരിക്കാന്‍ പ്രതിയുടെ പാസ്‌പോര്‍ട്ട് നമ്പറും മറ്റ് വിവരങ്ങളും എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നല്‍കിയിരുന്നു. ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടുപോയത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ഥിയുമായി കടക്കുകയായിരുന്നു.