ഞാൻ പ്രകാശന് ശേഷം അടൂർ പ്രകാശിന്റെ ലൂസിഫർ….

വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പോസ്റ്ററുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. അതിൽ അടൂർ പ്രകാശിന്റെ പോസ്റ്ററുകൾക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചാരണം നേടിക്കഴിഞ്ഞു. തുടക്കത്തിൽ കണിയാപുരം സ്വദേശി ‘ഞാൻ പ്രകാശൻ’എന്ന സിനിമ പോസ്റ്റർ അടൂർ പ്രകാശിനെ വെച്ച് ചെയ്തത് ഏറെ വൈറലായിരുന്നു. ഇപ്പോൾ അതിനുശേഷം ലൂസിഫർ പോസ്റ്ററിൽ അടൂർ പ്രകാശിനെ കയറ്റി തെരഞ്ഞെടുപ്പ് പ്രചരണം കൊഴിപ്പിക്കുകയാണ് കോൺഗ്രസ് അനുഭാവികൾ. പോസ്റ്റർ അടൂർപ്രകാശ് തൻറെ ഫെയ്സ്ബുക്ക് പേജിലും ഷെയർ ചെയ്തു.