ലുലു മാളിൽ ആറാം വാര്‍ഷികാഘോഷങ്ങള്‍ൾക്ക്‌ തുടക്കമായി; മാളില്‍ എത്തുന്നവര്‍ക്ക്‌ നറുക്കെടുപ്പിലൂടെ കാറും, ഹൈപ്പര്‍മാര്‍ക്കറ്റിൽ നിന്നും കൈനിറയെ സമ്മാനങ്ങളും.

കൊച്ചി: ലുലുമാളിന്റെ ആറാം വാര്‍ഷികാഘോഷങ്ങള്‍ സിനിമാതാരങ്ങളായ ആസിഫ്‌ അലി, കുഞ്ചാക്കോ ബോബന്‍, നിഖില വിമല്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സംവിധായകൻ നാദിര്‍ഷാ എന്നിവര്‍ ചേര്‍ന്ന്‌ കേക്ക്‌ മുറിച്ച്‌ ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ ബൈജു, രമേഷ്‌ പിഷാരടി, ടിനി ടോം, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്‌, സാദിക്ക്‌,ലുലു ഗ്രൂപ്പ്‌ ഡയറക്ടര്‍ എം.എ. നിഷാദ്‌, ലുലുമാള്‍ ബിസിനസ്‌ ഹെഡ്‌ ഷിബു ഫിലിപ്പ്സ്‌,കോമേഴ്സല്‍ മാനേജര്‍ സാദിക്‌ കാസിം, ലുലു മിഡീയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്‌, ലുലു റിട്ടെയിൽ ജനറല്‍ മാനേജര്‍ സുധീഷ്‌ നായര്‍, മാൾ മാനേജര്‍ കെ.കെ.ഷെരീഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

12 കോടി ഉപഭോക്താക്കള്‍ 6 വര്‍ഷങ്ങളില്‍ മാൾ സന്ദര്‍ശിച്ചു.

മാളിന്‌ ഇന്ന്‌ ആറാം പിറന്നാള്‍.റീട്ടെയില്‍ രംഗത്ത്‌ വിപ്ലവം തീര്‍ത്ത ലുലു ആഘോഷങ്ങളുടെ ഭാഗമായി മാളില്‍ പ്രശസ്ത സംഗീതജ്ഞനായ ആലാപ്‌ രാജുവും
ബാനറും നയിക്കുന്ന സംഗീതനിശ സംഘടിപ്പിക്കുന്നതാണ്‌. തമിഴ്‌ ഹിറ്റുകളായ എനമോ ഏതോ (ചിത്രം: കോ), എങ്കെയും കാതല്‍ (ചിത്രം: എങ്കെയും കാതൽ), കൂടാതെ മലയാ ളം സൂപ്പര്‍ ഹിറ്റ്‌ ആൽബമായ യുവയിലെ നെഞ്ചോട്‌ ചേര്‍ത്ത്‌ എന്നിവയാണ്‌ ഫിലിം ഫെയര്‍ അവാര്‍ഡ്‌ ജേതാവായ ആലാപ്‌ രാജുവിന്റെ മാസ്മരിക ഗാനങ്ങളില്‍ ചിലത്‌.
മാളില്‍ ഇന്ന്‌ വൈകീട്ട്‌ 5 മുതല്‍ 7 മണി വരെ ഉപഭോക്താക്കൾക്ക്‌ അദ്ദേഹത്തിന്റെ
പ്രകടനം ആസ്വദിക്കാവുന്നതാണ്‌.
ഇന്ത്യന്‍ റീട്ടെയില്‍ ബിസിനസ്സ്‌ രംഗത്ത്‌ ഒട്ടേറെ നാഴികക്കല്ലുകള്‍ സ്ഥാപിച്ചുകൊണ്ട്‌
ഇന്ത്യയിലെ മറ്റേത്‌ മാളിനേക്കാളും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുവാനും, കച്ചവട കേന്ദ്രമാകുവാനും കഴിഞ്ഞ ആറ്‌ വര്‍ഷങ്ങള്‍ കൊണ്ട്‌ മാളിന്‌ സാധിച്ചു. 12 കോടി
ഉപഭോക്താക്കളും 1.7 കോടി വാഹനങ്ങളുമാണ്‌ ഇക്കാലയളവില്‍ മാളിലേയ്ക്കെത്തിയത്‌. കഴിഞ്ഞ വര്‍ഷം മാത്രം 50 പുതിയ ബ്രാന്റുകളാണ്‌ ലുലു മാളിലെത്തിയത്‌, ഇവയിൽ
ത്തന്നെ 20 ബ്രാന്റുകള്‍ ആദ്യമായി കേരളത്തിലെത്തുന്നവയായിരുന്നു. ഒട്ടേറെ രാജ്യാന്തര, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്ക്‌ പുറമേ, കഴിഞ്ഞ വര്‍ഷം ഒട്ടനവധി അവസരങ്ങളില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച മാളിനുള്ള അവാര്‍ഡുകളും ലുലു മാൾ
സ്വന്തമാക്കി.

2018-19 കാലയളവില്‍ റീസൈക്ളിങ്ങിന്‌
പ്രാധാന്യം നല്‍കിക്കൊണ്ട്‌
”റീസൈക്കിള്‍ ജോയ്‌” ക്യാംപെയിനിലൂടെ മികച്ച രീതിയിലുള്ള റീസൈക്ളിങ്ങ്‌ പ്രവര്‍ത്തനമാണ്‌ മാള്‍ കാഴ്ച്ച വെച്ചത്‌. 21 സ്‌കൂളുകളുമായി സഹകരിച്ച്‌ 400 കിലോ പ്ലാസ്റ്റിക്‌ മാലിന്യമാണ്‌ മാള്‍ ശേഖരിച്ചത്‌. ഇതുപയോഗിച്ച്‌ ക്രിസ്തുമസ്സ്‌ കാലയളവില്‍ മാൾ അലങ്കരിക്കുകയും, ഇവ തന്നെ പിന്നീട്‌ പ്ലാസ്റ്റിക്‌ ചിപ്പുകളായും, പാവപ്പെട്ട കൂട്ടികള്‍ക്ക്‌
സമ്മാനിക്കുവാനായുള്ള കളിപ്പാട്ടങ്ങളായും രൂപമാറ്റം ചെയ്യുകയുമായിരുന്നു. ഇന്ന്‌ മാളില്‍ രൂപപ്പെടുന്ന ബയോ ഡീഗ്രേഡബിള്‍ വേസ്റ്റ്‌, 100 ശതമാനവും മാളില്‍ തന്നെ
സംസ്കരിച്ച്‌ വളമാക്കിമാറ്റുവാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്‌. ഉപഭോക്ത്യ സേവനത്തിന്റെ മികവിലും ഈ വര്‍ഷം ലുലു മാളിന്‌ ഏറെ പ്രധാനപ്പെട്ടതായിരുന്നു.

കഴിഞ്ഞ വര്‍ഷം, ജൂണ്‍ മാസത്തില്‍ എടപ്പള്ളി മെട്രോ സ്റ്റുഷനേയും, ലുലു
മാളിനേയും ബന്ധപ്പെടുത്തി ആരംഭിച്ച സ്‌കൈ വാക്കിലൂടെയാണ്‌ ഇന്ന്‌ മാളിലേയ്ക്ക്‌
22% സന്ദര്‍ശകരും എത്തുന്നത്‌. യാന്ത്രിക വീൽ ചെയറുകള്‍, ഡോങ്കിള്‍, പവര്‍ ബാങ്ക്‌,
സാനിറ്ററി നാപ്‌കിന്‍ ഡിസ്പെന്‍സര്‍ തുടങ്ങി ഒട്ടേറെ പുതിയ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്ക
പ്പെടുകയും, ഇത്‌ ഉപഭോക്തൃ സംതൃപ്തി പുതുനിലവാരങ്ങളിലേയ്ക്കെത്തിക്കുകയും
ചെയ്തു.

ഇന്ത്യയിലുടനീളം ഏറെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലുലു ഗ്രൂപ്പിന്റെ
ഏറ്റവും പുതിയ മാളുകള്‍ ബാംഗ്ലൂര്‍, ലക്നൗ, തിരുവനന്തപുരം എന്നിവടങ്ങളിലായി
പൂര്‍ത്തീകരണത്തിന്റെ പാതയിലാണ്‌,
കൂടാതെ വിശാഖപട്ടണം,ഹൈദരാബാദ്‌,
ചെന്നൈ -OMR, ചെന്നൈ – കോയമ്പേട്, കോഴിക്കോട്‌, തൃശ്ശൂര്‍ എന്നിവിടങ്ങളിലും
അടുത്ത കാലയളവില്‍ മാളുകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതാണ്‌.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2500 രൂപയ്ക്കോ, അതിന്‌ മുകളിലോ ഷോപ്പ്‌ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക്‌ ഹ്യുണ്ടായ്‌ വെര്‍ണ ഡ്യുവല്‍ VTVT SX വേരിയന്റ് സ്വന്തമാക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്‌. 8 ഭാഗ്യശാലികള്‍ക്ക്‌ സിറ്റിസൺ പ്രീമിയം വാച്ചുകളും, 40 ഉപഭോക്താക്കൾക്ക്‌ കൊച്ചി മാരിയറ്റിന്റെ ഫ്രീ കപ്പിള്‍ ഡൈനിങ്ങ്‌ വൗച്ചറുകളും വിജയിക്കാനാകുന്നതാണ്‌. ഷോപ്പ്‌ ആന്റ്‌ വിന്‍ ലക്കി ഡ്രോ ഏപ്രിൽ 12 വരെ
ആയിരിക്കും ഉണ്ടായിരിക്കുക.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌, ലുലു കണക്ട്‌, ലുലു
ഫാഷന്‍ സ്റ്റോർ, എന്നിവിടങ്ങളില്‍ നിന്ന്‌
ഷോപ്പിങ്‌ നടത്തുമ്പോള്‍ ദിവസവും
സമ്മാനങ്ങള്‍ നേടാന്‍ അവസരം.
ഇതിനുപുറമേ ഒരു ഭാഗ്യശാലിയുടെ കുടുംബത്തിന്‌ ഒരുമിച്ച്‌ പോകാവുന്ന സൗജന്യ
യൂറോപ്യന്‍ ഉല്ലാസ യാത്രയും ബമ്പര്‍ സമ്മനമായി നല്‍കും. ഓട്ടോമാറ്റിക്‌ സംവിധാനം വഴി ദിവസവും സമ്മാനാര്‍ഹമായ വിജയികളെ തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ അപ്പോൾ തന്നെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. സമ്മാനപദ്ധതികള്‍ 20 വരെ തുടരും