മടവൂർ ഗവ എൽ.പി.എസിൽ അഞ്ചു മാസത്തെ ആഘോഷങ്ങൾക്ക് സമാപ്തി

മടവൂർ : മടവൂർ ഗവ എൽ.പി.എസിന്റെ അഞ്ചു മാസക്കാലം നീണ്ടുനിന്ന ശതോത്തര സുവർണജൂബിലി ആഘോഷ പരമ്പരകളുടെ സമാപനം ഇന്ന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്നു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കല എം.എൽഎ അഡ്വ വി.ജോയ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഷൈജുദേവ് സ്വാഗതമാശംസിച്ചു ഹെഡ്മാസ്റ്റർ ഇഖ്ബാൽ റിപ്പോർട്ട് അവതരണം നടത്തി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഡോ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സാഹിത്യകാരൻ ജോർജ് ഓണക്കൂർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ വി.കാർത്തികേയൻ നായർ, പ്രശസ്ത സിനിമാ നിർമ്മാതാവ് ദിനേശ് പണിക്കർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് എൻഡോവ്മെൻറ് വിതരണവും അനുമോദന പ്രഭാഷണവും നടത്തി. രജിത ആർ എസ്, ലീന എൽ, സജീന എസ്, ധർമ്മശീലൻ കെ, സുരജ ഉണ്ണി, രാജു.വി തുടങ്ങിയവർ പങ്കെടുത്തു.