മുറ്റത്തെ മുല്ലയ്ക്ക് ജില്ലയിൽ തുടക്കം

മടവൂർ : സാധാരണക്കാരായ ഗ്രാമീണരെ ബ്ലയിഡ് മാഫിയകളുടെയും, സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടേയും, മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെയും ചൂഷണത്തിൽ നിന്ന് രക്ഷിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് സഹകരണവകുപ്പ് കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കുന്ന ലഘുവായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലയ്ക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മടവൂരിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ജില്ലയിലെ ആദ്യവായ്പയും മന്ത്രി കൈമാറി. ചടങ്ങിൽ മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാബാലചന്ദ്രൻ, സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, വർക്കല എ.ആർ. അരവിന്ദൻ, യൂണിറ്റ് ഇൻസ്പെക്ടർ എസ്. സജീവ്, മടവൂർ എസ്.സി.ബി മുൻ പ്രസിഡന്റ് എം.എസ്. റാഫി, മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എസ്. രജിത, കെ.സി.ഇ.യു ഏരിയാ സെക്രട്ടറി എ.എസ്. സുനിൽകുമാർ, എം.എ. റഹിം, മടവൂർ വിക്രമൻനായർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ഷൈജുദേവ് സ്വാഗതവും സി.ഡി. എസ് ചെയർപേഴ്സൺ ഫസീലാബീവി നന്ദിയും പറഞ്ഞു.