വ്യാജ കറൻസി നോട്ട് നിർമ്മിച്ച് വിതരണം ചെയ്തു വരുന്ന സംഘം അറസ്റ്റിൽ.

കാട്ടാക്കട: വ്യാജ നോട്ടു നിർമ്മിച്ച വിതരണം നടത്തിവന്ന സംഘം നെയ്യാർ ഡാം പോലീസ് അറസ്റ് ചെയ്തു. കല്ലറ കോട്ടൂർ കുന്നുംപുറത്തു വീട്ടിൽ നിന്നും കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻ വീട്ടിൽ താമസിക്കുന്ന ഷാജഹാൻ (27) ഇയാളുടെ സഹായികളായ കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻവീട്ടിൽ അർഷാദ് (27), കോട്ടൂർ സൗദ് മൻസിലിൽ സൗദ് (21), കുറ്റിച്ചൽ കള്ളോട് പാറമുകൾ പുത്തൻവീട്ടിൽ ഷെരീഫ് (42) എന്നിവരെ പോലീസ് പിടികൂടിയത്.

നെയ്യാർഡാമിലെ തുണ്ടുനടയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും സിഗെരെറ്റ് വാങ്ങിയ ശേഷം ഷാജഹാൻ നൽകിയ നോട്ടിൽ സംശയം തോന്നിയ സ്ഥാപന ഉടമ ഇയാളോട് പറഞ്ഞു വെങ്കിലും പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമയും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുയായിരുന്നു. തുടർന്ന് നെയ്യാർ ഡാം എസ് എച്ച് ശ്രീകുമാർ എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു നടത്തിയ അന്വേഷണത്തിൽ ഷാജഹാന്റെ സഹായികളായിരുന്ന ഇരുവരെയും ഒപ്പം നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച മഷിയും പ്രിൻറ്ററുകളും അനുബന്ധ സാധനങ്ങളും പിടിച്ചെടുക്കുകയായിരുന്നു .

പ്രിന്റ് ചെയ്തു സൂക്ഷിച്ചിരുന്ന പത്തോളം നൂറിന്റെയും ഇരുനൂറിന്റെയും വ്യാജ നോട്ടുകളും പോലീസ് കണ്ടെടുത്തു. സംഘത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ പേർ സംഘത്തിൽ ഉണ്ടോ എന്നതിനെ കുറിച്ചും അന്വേഷിച്ചു വരുന്നതായി പേലീസ് അറിയിച്ചു .

മലയോര മേഖലയിൽ നാളുകളായി കള്ളനോട്ടു സംഘങ്ങൾ സജീവമായിട്ടുണ്ട് അടുത്തിടെ കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ ചന്തയിൽ അഞ്ഞൂറിന്റെ കള്ളനോട്ടു മാറാൻ എത്തിയ സംഘത്തെ കച്ചവടക്കാർ തടഞ്ഞു വച്ച് കാട്ടാക്കട പൊലീസിന് കൈമാറിയിരുന്നു .