ആറ്റിങ്ങൽ ആര്യാസ് ഹോട്ടൽ അടച്ചിടാൻ നിർദേശം, കാരണം ഇതാണ്…

ആ​റ്റി​ങ്ങ​ല്‍: ജീ​വ​ന​ക്കാ​ര​ന് മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​റ്റി​ങ്ങ​ല്‍ ആര്യാസ് ഹോട്ടൽ അടച്ചിടാൻ നിർദേശം . ആറ്റിങ്ങൽ മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാൻഡിന് എതിർവശം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ര്യാ​സ് ഹോ​ട്ട​ലാണ് അ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തെന്ന് ന​ഗ​ര​സ​ഭാ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ അ​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു. ഈ ഹോട്ടലിൽ ജോ​ലി ചെ​യ്തി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് മലേ​റി​യ​ ബാ​ധി​ച്ച​തിനെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ഡി​സ്ചാ​ര്‍​ജ്ജ് ചെ​യ്തു. തുടർന്ന് ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി ഹോ​ട്ട​ല്‍ അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.