മണമ്പൂർ -എം.എൽ.എ പാലം റോഡിന്റെ ശനിദശ മാറുന്നു

മണമ്പൂർ : മണമ്പൂർ -എം.എൽ.എ പാലം -റോഡിന്റെ ശനിദശ മാറുന്നു. സംസ്ഥാന സർക്കാരിൻ്റെ റോഡ് വികസന പദ്ധതികളിൽ ഒന്നായ കിഫ്ബി ഫണ്ടിൽ നിന്നും 32 കോടി 35 ലക്ഷം രൂപ ചിലവിൽ നിർമ്മാണം നടന്നുവരുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കിളിമാനൂർ, നഗരൂർ, കരവാരം, മണമ്പൂർ, ഒറ്റൂർ, ചെറിന്നിയൂർ എന്നീ പഞ്ചായത്തുകൾ വഴി കടന്ന് പോകുന്ന റോഡ് എം.എൽ.എ പാലത്തിന് സമീപം അപകട സാധ്യത ഉള്ള ഭാഗത്ത് 15 മീറ്റർ വരെ ഉയരത്തിൽ കോൺക്രീറ്റ് ചെയ്ത്‌ സംരക്ഷണ ഭിത്തി കെട്ടി റോഡിൻ്റെ വീതി കൂട്ടി കഴിഞ്ഞു. കൂടാതെ ഓടയും, ഫുട്ട്പാത്തും, നിർമ്മിക്കും. ആധുനിക റോഡ് സുരക്ഷാ സംവിധാനവും ഉണ്ടാകും. എം.സി റോഡിനും, ദേശീയപാതക്കും സമാന്തരമായി കിളിമാനൂർ നിന്നും – വർക്കലയിലേക്കും, തിരിച്ചും തിരക്കില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന പ്രധാന പാതയായി മാറും.

റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അഡ്വ ബി സത്യൻ എംഎൽഎ വിലയിരുത്തി.