മണമ്പൂർ ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

മണമ്പൂർ :മണമ്പൂർ ഗ്രാമപഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം. ഐഎസ്ഒ പ്രഖ്യാപനം മാർച്ച് 7ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കവലയൂർ ഗുരുമന്ദിരം ഹാളിൽ വച്ച് അഡ്വ ബി സത്യൻ എം.എൽ.എ നിർവഹിക്കും. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രകാശ് അധ്യക്ഷത വഹിക്കും. കൂടാതെ എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസ മികവ് ലക്ഷ്യമാക്കി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. സംസ്ഥാന എംപ്ലോയ്മെൻറ് വകുപ്പിന് കീഴിലാണ് ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലാദ്യമായി പൈലറ്റ് പ്രോജക്ട് ആയി മണമ്പൂർ ഗ്രാമപഞ്ചായത്തനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ഘാടനവേളയിൽ വിവിധ പഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ പങ്കെടുക്കും.